---
title: "ഓട്ടോ മറിഞ്ഞ് കുടുങ്ങി കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ"
english_title: "KSRTC employees took the person who was involved in an auto overturn accident to the hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/106136/KSRTC employees took the person who was involved in an auto overturn accident to the hospital"
published_at: "2023-03-30T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64256851c9954_1680172059393.jpg"
keywords: []
---

# ഓട്ടോ മറിഞ്ഞ് കുടുങ്ങി കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

> **Lead Summary:** പിറവം...... ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടത്തിൽ പെട്ട ആളെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരും, യാത്രക്കാരും. കൂത്താട്ടുകുളം ഡിപ്പോയിലെ ബസ് എറണാകുളത്തേയ്ക് സർവ്വീസ് നടത്തുന്നതിനിടെ രാവിലെ അഞ്ചെപ്പെട്ടിയിൽ അപകടത്തിൽപ്പെട്ട് കിടന്ന പെട്ടി ഓട്ടോ ഡ്രൈവറെ കെ.എസ്.ആർ.ടി.സി ജീവനക്കാരായ ബിനു ജോൺ, കണ്ടക്ടർ പ്രാൻകുമാർ എന്നിവരുടെ ഇടപെടലിൽ പിറവം താലൂക്ക് ആശുപത്രിൽ എത്തിച്ചത്

## Article Content

പിറവം...... ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടത്തിൽ പെട്ട ആളെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരും, യാത്രക്കാരും. കൂത്താട്ടുകുളം ഡിപ്പോയിലെ ബസ് എറണാകുളത്തേയ്ക് സർവ്വീസ് നടത്തുന്നതിനിടെ രാവിലെ അഞ്ചെപ്പെട്ടിയിൽ അപകടത്തിൽപ്പെട്ട് കിടന്ന പെട്ടി ഓട്ടോ ഡ്രൈവറെ കെ.എസ്.ആർ.ടി.സി ജീവനക്കാരായ ബിനു ജോൺ, കണ്ടക്ടർ പ്രാൻകുമാർ എന്നിവരുടെ ഇടപെടലിൽ പിറവം താലൂക്ക് ആശുപത്രിൽ എത്തിച്ചത്

കൂത്താട്ടുകുളത്ത് നിന്നും എറണാകുളത്തേക്കുള്ള സർവ്വീസിനിടെ ഇന്ന് പുലർച്ചെ 5.40 ഓടെയാണ് അഞ്ചെപ്പെട്ടിയിൽ വച്ച് അപകടത്തിൽപ്പെട്ട ഗുഡ്സ് ഓട്ടോ ബസ് ഡ്രൈവർ ബിനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് നിർത്തി യാത്രക്കാരുടെ സഹായത്തോടെ മറിഞ്ഞു കിടന്ന വാഹനത്തിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.  കെ. എസ്.ആര്.ടി.സി ബസിൽ തന്ന ഉടൻ പിറവം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇതിന് ശേഷം എറണാകുളത്തേക്കുള്ള സർവീസ് തുടർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/106136/KSRTC employees took the person who was involved in an auto overturn accident to the hospital)